കോഴിക്കോട്, സെപ്റ്റംബർ 13,2024: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം റൗണ്ട് മത്സരങ്ങൾക്ക്  കോഴിക്കോട് ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ ആരംഭം. രണ്ടാം റൗണ്ടിലെ ആദ്യ മത്സരത്തിൽ കണ്ണൂർ വാരിയേഴ്സ് എഫ് സി തങ്ങളുടെ തട്ടകത്തിൽ കൊച്ചി ഫോഴ്‌സ എഫ്സിയെ നേരിട്ടു. ലീഗിലെ തങ്ങളുടെ രണ്ടാമത്തെ വിജയം ഉറപ്പിക്കാനായി കണ്ണൂർ വാരിയേഴ്സ്  എഫ് സി ഇറങ്ങിയപ്പോൾ, ഉദ്ഘാടന മത്സരത്തിൽ ഏറ്റ  തോൽവിക്ക് പകരം ലീഗിലെ ആദ്യ വിജയം നേടാനായിരുന്നു  പോർച്ചുഗീസ് പരിശീലകൻ മരിയോ ലമോസിന്റെ നേതൃത്വത്തിൽ കൊച്ചി ഫോഴ്സ എഫ് സി കളിക്കളത്തിൽ ഇറങ്ങിയത്.

 തങ്ങളുടെ ക്ലബ്ബിന് പൂർണ്ണ പിന്തുണയുമായി കൊച്ചിയിൽ നിന്നും ആരാധകർ കടൽ കാറ്റിന്റെ മണമുള്ള  കോഴിക്കോട്ടിലേക്ക് ഇരച്ചെത്തി. മാത്രമല്ല തങ്ങളുടെ പ്രിയ പരിശീലകൻ മരിയോ ലിമോസിന്റെ ടിഫോയും  കൊച്ചി ആരാധകർ ഇഎംഎസ് സ്റ്റേഡിയത്തിൽ പ്രദർശിപ്പിച്ചു. മറുപുറത്ത് കണ്ണൂർ വാരിയേഴ്സ് എഫ് സി യുടെ കുതിപ്പ് കാണുവാനായി  ചെമ്പടക്കൂട്ടം ഗ്യാലറിയിൽ നിറഞ്ഞു. തങ്ങളുടെ ക്ലബ്ബിന്റെ ഓരോ നീക്കങ്ങളിലും  താളത്തിന്റെ ഉടമ്പടിയോടെ  അവർ നൃത്തം വെച്ചു.

 മാച്ച് റിപ്പോർട്ട്‌

 ഇരു ടീമുകളും എതിരാളികളുടെ പ്രതിരോധനിരയെ പരീക്ഷക്ക തക്കവണ്ണം പന്തുമായി മുന്നേറി എങ്കിലും ഇരുവർക്കും ഗോൾ നേടാൻ ആയില്ല. മത്സരത്തിന്റെ ഇരുപത്തിയൊന്നാം മിനിറ്റിൽ കണ്ണൂരിന്റെ സ്പാനിഷ് താരം  ഡേവിഡ് ഗ്രാണ്ടേ കൊച്ചിയുടെ കാവൽ വീരൻ സുഭാഷിഷ്‌ റോയ് ചൗധരിയുടെ പിഴവിൽ നിന്ന് വീണ്ടെടുത്ത  ബോൾ  നേരെ വലയിലേക്ക് പായിച്ചു. ആദ്യ ഗോളിന് ശേഷം ഗോളുകളുടെ എണ്ണം കൂട്ടാൻ കണ്ണൂർ തുടരെ പരിശ്രമിച്ചെങ്കിലും, മത്സരത്തിലേക്ക് തിരിച്ചുവരേണ്ട ആവശ്യകതയെ മനസ്സിലാക്കി കൊച്ചി തങ്ങളുടെ  നായകനും മലയാളിയും കൂടിയായ  അർജുൻ ജയരാജിനെയും, പുത്തൻ ബ്രസീൽ താരം ഡോറീൽട്ടൻ ഗോമേസിനെയും മുൻനിർത്തി ഗോളിനായി ആക്രമിചുവെങ്കിലും. ലേമോസിന്റെ സംഘത്തിന ആദ്യ പകുതിയിൽ ഗോളുകൾ നേടാനായില്ല.

 കൊച്ചിയുടെ പരിശീലകൻ രണ്ടാം പകുതിയിൽ വല കാക്കാനായി പകരക്കാരൻ  ഹജ്മലിനെ നിയോഗിച്ചെങ്കിലും കണ്ണൂർ തുടരെ ആക്രമിച്ചു കൊണ്ടേയിരുന്നു. ഒടുവിൽ പ്രയത്നത്തിന്റെ ഫലമായി  കൊച്ചിയുടെ നിധാൽ വലതുമെങ്ങിൽ നിന്ന് ഉയർത്തി കൊടുത്ത ക്രോസ് ബസന്ത സിംഗ് കണ്ണൂർ ഗോൾകീപ്പർ  അജ്മലിനെയും  കടത്തി ഗോൾവലയിലെത്തി. തിരിച്ചുവരുവിന്റെ ഊർജ്ജത്തിൽ കൊച്ചി വിജയ ഗോളിന് വീണ്ടും ശ്രമിച്ചുവെങ്കിലും  കണ്ണൂരിന്റെ ശക്തമായ പ്രതിരോധനിര  അതിന് അനുവദിച്ചില്ല. സൂപ്പർ ലീഗ് കേരളയുടെ രണ്ടാം റൗണ്ടിലെ ആദ്യ മത്സരം  കൊച്ചി ഫോഴ്‌സ എഫ്സി യും കണ്ണൂർ വാര്യർസ് എഫ് സിയും ഓരോ പോയിന്റും പങ്കിട്ടു പിരിഞ്ഞു.

Player of the Match : Basanta Singh – Forca Kochi FC

Goalkeeper of the match : Ajmal PA – Kannur Warriors FC

Defender of the match : Vikas – Kannur Warriors FC